വീട്ടിൽ അതിക്രമിച്ച് കയറിയസംഘം ഇരുമ്പുവടികൊണ്ട് ആക്രമിച്ചു, പ്രതിരോധിക്കുന്നതിനിടെ ഗൃഹനാഥന്റെ കുത്തേറ്റ അക്രമി മരിച്ചു
ലണ്ടൻ: വീട്ടിൽ ആയുധങ്ങളുമായി അതിക്രമിച്ചുകയറിയ ആറംഗ സംഘത്തിൽ ഒരാളെ ഗൃഹനാഥൻ കുത്തി കൊലപ്പെടുത്തി. വീട് കൊള്ളയടിക്കാൻ പലവിധ ആയുധങ്ങളുമായെത്തിയ സംഘം ഗൃഹനാഥനെ മക്കളുടെ മുന്നിൽവച്ച് ക്രൂരമായി ആക്രമിച്ചു. കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥന്റെ കുത്തേറ്റാണ് ആക്രമി സംഘത്തിലെ ഒരാൾ മരിച്ചത്. യുകെയിലെ യോർക്കിൽ 2022 മാർച്ചിലാണ് സംഭവമുണ്ടായത്. വീട്ടിൽ ആക്രമണം നടത്താനെത്തിയ മറ്റുള്ളവരെ കോടതി തടവ്ശിക്ഷയ്‌ക്ക് വിധിച്ചു.
മുഖംമൂടികളും ആയുധങ്ങളുമായെത്തി സംഘം ആക്രമണം നടത്തുകയായിരുന്നു.ഇതിനിടെ തിരികെ ഗൃഹനാഥൻ പ്രതികരിച്ചതോടെ അവശേഷിച്ച അഞ്ചുപേരും സ്ഥലത്തുനിന്നും ഓടിപ്പോയി. കുത്തേറ്റ ആറാമനുവേണ്ടി ഇയാളെ ആക്രമിച്ച ഗൃഹനാഥൻ തന്നെ ആംബുലൻസിനെ വിളിച്ചു. മെഡിക്കൽ സംഘമെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും കുത്തേറ്റയാൾ മരിച്ചു.
സംഭവമറിഞ്ഞെത്തിയ പൊലീസ് അക്രമിസംഘത്തിലെ അഞ്ചുപേർക്കായി അന്വേഷണം നടത്തി. അലൻ ജേംസ് ഹാൾ (34), ഡാനിയൽ വെൽഫോർഡ് (32), മാക്‌സ് ജാക്‌സൺ (33), കല്ലൻ ഹണ്ട് (35), ആൻഡ്രു റിച്ചാർഡ്‌സൺ (38) എന്നിവരാണ് അക്രമിസംഘത്തിലെ പിടിയിലായവർ. ഇവരിൽ ഡാനിയൽ വെൽഫോർഡ് മാത്രമേ സംഭവത്തെക്കുറിച്ച് പൊലീസിനോട് സമ്മതിച്ചുള്ളു. എന്നാൽ മറ്റുള്ളവർ എന്തിനാണ് അവിടെവന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്.
സുഹൃത്തിന് കുത്തേറ്റു എന്നറിഞ്ഞാണ് വന്നതെന്നാണ ഇയാൾ പൊലീസിനോട് വ്യക്തമാക്കിയത്. മറ്റൊരു പ്രതിയായ അലന് സംഭവത്തിനിടെ കൈയ്‌ക്ക് പരിക്കേറ്റിരുന്നു. എന്നാൽ ഇത് ഒരു നായ കടിച്ചതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. മറ്റുള്ളവർ കുറ്റം ചെയ്‌തോ ഇല്ലേ എന്ന് പറഞ്ഞതേയില്ല. എന്നാൽ ഫോൺകോളുകൾ, സിസിടിവി ദൃശ്യങ്ങൾ, വിരലടയാളങ്ങൾ, ദൃക്‌സാക്ഷികൾ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റം ചെയ്തെന്ന് തെളിഞ്ഞു. പ്രതികൾക്കെല്ലാം ചേർന്ന് 70 കൊല്ലത്തോളം ജയിൽശിക്ഷയാണ് കോടതി വിധിച്ചത്.
ഹാളിന് 19 കൊല്ലവും, ജാക്‌സൺ, വെൽഫോർഡ് എന്നിവർക്ക് 13 വർഷവും റിച്ചാർഡ്‌സണും ഹാളിനും 11 വർഷവും ജയിൽശിക്ഷ വിധിച്ചു,