തെരുവ് നായ്ക്കളെ വാക്സിനേഷൻ ചെയ്ത ശേഷം വിട്ടയയ്ക്കും, മുൻ ഉത്തരവിൽ ഭേദഗതിയുമായി സുപ്രീംകോടതി

Friday 22 August 2025 11:33 AM IST

ന്യൂഡൽഹി:‌ രാജ്യതലസ്ഥാനത്തെ എൻ‌സി‌ആർ മേഖലയിലെ തെരുവ് നായ്ക്കളെ വാക്സിനേഷൻ നൽകാൻ പിടികൂടിയ ശേഷം അവയുടെ യഥാർത്ഥ സ്ഥലങ്ങളിലേക്ക് തിരികെ വിടണമെന്ന് സുപ്രീം കോടതി ഉത്തരവ്. തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് കോടതിയുടെ പുതിയ നിർദ്ദേശം. മൂന്നംഗബെഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഓഗസ്റ്റ് 11 ലെ സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ മൃഗാവകാശ പ്രവർത്തകരിൽ നിന്ന് വ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങളും ഉയർന്നിരുന്നു. തെരുവ് നായ്ക്കളെ എട്ട് ആഴ്ചയ്ക്കുള്ളിൽ പിടികൂടി അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. എന്നാൽ, ഈ നിർദ്ദേശത്തെ ചോദ്യം ചെയ്തുള്ള നിരവധി ഹർജികൾ കേട്ട ശേഷം പിന്നീട് ഈ ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും വിധി മാറ്റിവയ്ക്കുകയുമായിരുന്നു.