കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി
Friday 22 August 2025 2:50 PM IST
കോതമംഗലം: വാരപ്പെട്ടിയിൽനിന്ന് അഞ്ചുദിവസംമുമ്പ് കാണായാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കോതമംഗലം പുഴയിൽ കണ്ടെത്തി. വാരപ്പെട്ടി പൊത്തനാക്കാവ് അറാക്കൽ പരേതനായ രാജന്റെ മകൻന്‍ അജേഷാണ് (ഉണ്ണി 29) മരിച്ചത്. കറുകടം അമ്പലംപടി-വാരപ്പെട്ടി റോഡിലെ നടുക്കുടികടവ് പഴയപാലത്തിന്റെറെ അടിയിലാണ് ഇന്നലെ രാവിലെ മൃതദേഹം അടിഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
കഴിഞ്ഞ പതിനാറാം തീയതി മുതൽ അജേഷിനെ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ടൈൽ പണിക്കാരനാണ്. അവിവാഹിതനാണ്.