കൊതുക് ദിനാചരണം
Saturday 23 August 2025 12:28 AM IST
കോട്ടയം : ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കാത്തിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ അജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാമെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മോഹനൻ പ്രതിജ്ഞയും, പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി സജി പോസ്റ്റർ പ്രകാശനവും നിർവഹിച്ചു. ബ്ലോക്കംഗം കൃഷ്ണകുമാർ, പഞ്ചായത്തംഗം നാസർ പനച്ചിയിൽ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജസ്സി ജോയ് സെബാസ്റ്റ്യൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ പങ്കെടുത്തു.