ജലജന്യ രോഗ പ്രതിരോധം 

Saturday 23 August 2025 12:34 AM IST

കോട്ടയം: സുരക്ഷിത ജലലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജലമാണ് ജീവൻ എന്ന പേരിൽ ജനകീയ തീവ്രകർമ്മപരിപാടി സംഘടിപ്പിക്കുന്നു. ആദ്യഘട്ടം 30, 31 തീയതികളിൽ നടത്തും. എല്ലാ കിണറുകളിലും ക്ലോറിനേഷൻ നടത്തും. സെപ്തംബർ 8 മുതൽ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകൾ വഴിയുള്ള ബോധവത്ക്കരണവും ഹയർ സെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടചേർന്ന് ഹരിതകേരളം മിഷൻ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം കേന്ദ്രീകരിച്ച് വിപുലമായ ജലപരിശോധനയും സംഘടിപ്പിക്കും.