ആർ.ജെ.ഡി പ്രതിഷേധം

Saturday 23 August 2025 12:35 AM IST

കോട്ടയം: തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിൽ നഗരസഭയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ആർ.ജെ.ഡി. കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബെന്നി കുര്യൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോർജ് മാത്യു, ജോൺ മാത്യു മൂലയിൽ, ആർ.വൈ.ജെ.ഡി ജില്ലാ പ്രസിഡന്റ് പ്രിൻസ് തോട്ടത്തിൽ, തോമസ് റ്റി.ഈപ്പൻ, അഡ്വ. എബ്രഹാം പി തോമസ്, എ.എസ്. ജഗദീഷ്, റിജോ പാദുവ, ബേബി ജോസഫ്, രാജേഷ് പി.റ്റി, ജസ്റ്റിൻ ജയിംസ്, എ.ടി. ജയൻ എന്നിവർ പ്രസംഗിച്ചു.