സംരക്ഷണഭിത്തി പുനർനിർമിക്കണം
Saturday 23 August 2025 12:35 AM IST
പൊൻകുന്നം: പൊൻകുന്നം ഗവ.ഹൈസ്‌കൂളിന്റെ അപകടാവസ്ഥയിലായ സംരക്ഷണഭിത്തി പുനർനിർമിക്കണമെന്ന് ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ലാസെക്രട്ടറി ജി.ഹരിലാൽ ആവശ്യപ്പെട്ടു. സംരക്ഷണഭിത്തി അപകടാവസ്ഥയിലായിട്ട് ഏറെക്കാലമായി. നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിന്റെ സംരക്ഷണഭിത്തി തകർന്നാൽ വൻ ദുരന്തമാകും. ദേശീയപാതയുടെ സമീപത്തുള്ള ഭിത്തിയാണ് അപകടത്തിലായിരിക്കുന്നത്. നവകേരള യാത്രയോടനുബന്ധിച്ചാണ് സംരക്ഷണഭിത്തി ഇടയ്ക്കുവച്ച് പൊളിച്ചുമാറ്റിയത്. മുന്നറിയിപ്പ് ബോർഡ് വച്ചതുകൊണ്ടുമാത്രം അധികാരികളുടെ ചുമതല തീരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.