സർക്കാർ‌ മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓഡിറ്ററാകാം, ഉടൻ അപേക്ഷിക്കൂ

Friday 22 August 2025 7:16 PM IST

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 360 ദിവസത്തേക്ക് മെഡിക്കൽ ഓഡിറ്ററെ നിയമിക്കുന്നു. യോഗ്യത: ജിഎൻഎം/ബി എസ് സി നഴ്സിങ്, നഴ്സിങ് കൗൺസിൽ രജിസ്‌ട്രേഷൻ. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

പ്രതിദിന വേതനം: 760 രൂപ. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 25ന് രാവിലെ 11ന് സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2357457.