എൻ.ടി.ആറിന്റെ ഡ്രാഗണിൽ ഐശ്വര്യ ലക്ഷ്‌മിയും

Saturday 23 August 2025 6:36 AM IST

കെ.ജി.എഫ്, സലാർ എന്നീ ചിത്രങ്ങളുടെ സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഡ്രാഗൺ എന്ന ജൂനിയർ എൻ.ടി.ആർ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്‌മിയും. മലയാള താരങ്ങളായ ടൊവിനോ തോമസും ബിജു മേനോനും ഡ്രാഗണിൽ അഭിനയിക്കുന്നുണ്ട്. രുക്‌മിണി വസന്ത് ആണ് നായിക. അടുത്ത വർഷം ജൂൺ 26ന് റിലീസ് ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ്, എൻ.ടി.ആർ ആർട്സ് എന്നീ ബാനറിൽ കൃഷ്ണറാം നന്ദമുരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരികൃഷ്‌ണ കൊസരാജു എന്നിവർ ചേർന്നാണ് നിർമ്മാണം. രവി ബസ്രൂർ സംഗീതം നിർവഹിക്കുന്നു. അതേസമയം അമ്മു എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്‌മിയുടെ തെലുങ്ക് അരങ്ങേറ്റം. തമിഴിൽ സൂരി നായകനായ മാമൻ ആണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.ഉർവശി, ജോജു ജോർജ് ചിത്രം ആശ ആണ് മലയാളത്തിൽ എെശ്വര്യ ലക്ഷ്മിയുടെ പുതിയ പ്രോജക്ട്.