വമ്പൻ വിതരണക്കാരുമായി കൈകോർത്ത് ലോക
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" കേരളത്തിന് പുറത്ത് വിതരണം ചെയ്യുന്നത് വമ്പൻ വിതരണ കമ്പനികൾ. ഓണം റിലീസായി ആഗസ്റ്റ് 28 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം തമിഴ്നാട് വിതരണം ചെയ്യുന്നത് എ ജി എസ് സിനിമാസ് ആണ്. കർണാടകയിൽ കന്നഡ താരം രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധയും തെലുങ്കിൽ സിതാര എന്റർടെയ്ൻന്മെന്റ്സും നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ ടീം ആണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ ഗംഭീര റിലീസ് ലക്ഷ്യമിടുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തും. ഓരോ മാർക്കറ്റിലെയും ഏറ്റവും മികച്ച വിതരണക്കാരാണ് "ലോക" പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന 'ലോക' യുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഡൊമിനിക് അരുൺ ആണ്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര".പി.ആർ. ഒ- ശബരി.