ദുൽഖർ ചിത്രത്തിൽ ശ്രുതി ഹാസനും
തെലുങ്കിൽ ദുൽഖറിന്റെ അടുത്ത റിലീസ് ആകാശം ലോ ഒക താര
ദുൽഖർ സൽമാൻ നായകനാവുന്ന തെലുങ്ക് ചിത്രം ആകാശം ലോ ഒക താരയിൽ ശ്രുതിഹാസനുംപവൻ സാദി നേനി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിർണായക വേഷത്തിലാണ് ശ്രുതിഹാസൻ എത്തുന്നത്. ഇതാദ്യമായാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ ശ്രുതി ഹാസൻ എത്തുന്നത്. രജനികാന്ത് ചിത്രം കൂലിക്കു ശേഷം ശ്രുതിഹാസൻ അഭിനയിക്കുന്ന ചിതം കൂടിയാണ് .സാത്വിക വീരകവല്ലിയാണ് നായിക. സായ് പല്ലവിക്കു നിശ്ചയിച്ച നായിക വേഷത്തിൽ ആണ് സാത്വിക എത്തുന്നത്. മഹാനടി, സീതാരാമം, കൽക്കി, ലക്കി ഭാസ്‌കർ തുടങ്ങിയ തെലുങ്ക്ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനു ശേഷം എത്തുന്ന ദുൽഖർ സൽമാൻ ചിത്രം ആണ് ആകാശം ലോ ഒക താരം. ദുൽഖറിന് ജന്മദിനാശംസകൾ നേർന്ന് ചിത്രത്തിലെ ആദ്യ ദൃശ്യങ്ങൾ ജൂലായ് 28ന് പുറത്തിറങ്ങിയിരുന്നു. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്‌ന സിനിമ, ലൈറ്റ് ബോയ്‌സ് മീഡിയ എന്നീ ബാനറിൽ നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ സിനിമയായി റിലീസ് ചെയ്യും.അതേസമയം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന എെ ആം ഗെയിമിന്റെ അടുത്ത ഷെഡ്യൂൾ സെപ്തംബർ അവസാനം കൊച്ചിയിൽ ആരംഭിക്കും. ഈ ഷെഡ്യൂളിൽ ആണ് ദുൽഖർ ജോയിൻ ചെയ്യുക.