പുനരുജ്ജീവന പാതയിൽ ട്രാവൻകൂർ സിമന്റ്സ്

Saturday 23 August 2025 12:06 AM IST

കോട്ടയം : കഴിഞ്ഞ ഒരു മാസത്തിലധികമായി ട്രാവൻകൂർ സിമെന്റ്സ് പുനരുജജീവന പാതയിലാണെന്ന് ചെയർമാൻ സണ്ണി തെക്കേടവും, മാനേജിംഗ് ഡയറക്ടർ ജി.രാജശേഖരൻപിള്ളയും അറിയിച്ചു. മന്ത്രി പി. രാജീവ് അനുവദിച്ച 15 കോടി രൂപയ്ക്ക് വെള്ള സിമന്റ് , വാൾപ്പുട്ടി ഉത്പാദനം പുന:രാരംഭിച്ചു. ഇതിനായി 1000 ടൺ അസംസ്കൃത വസ്തുക്കൾ കമ്പനിയിൽ ലഭ്യമാക്കി തുടങ്ങി. വെള്ള സിമന്റ് ഉത്പാദനം ഘട്ടംഘട്ടമായി ഉയർത്തി പ്രതിമാസം 2000 ടൺ ഉത്പാദനശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ കാക്കനാട്ടെ സ്ഥലം കൈമാറുമ്പോൾ ലഭിക്കുന്ന 23.07 കോടി രൂപ ഉപയോഗിച്ച് ബാദ്ധ്യതകൾ പരിഹരിച്ച് പ്രവർത്തന ലാഭം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറായെന്നും ഇരുവരും പറഞ്ഞു.