പ്രതിപക്ഷനേതാവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചു

Friday 22 August 2025 9:11 PM IST

കണ്ണൂർ: തനിക്ക് ലഭിച്ച പരാതികൾ അന്വേഷണത്തിന് വിധേയമാക്കാതെ മുഴുവൻ സർക്കാർ ജീവനക്കാരെയും അടച്ചാക്ഷേപിക്കുന്ന തരത്തിൽ പ്രതികരണം നടത്തിയ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി. കേരള എൻ.ജി.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം.സുഷമ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് കെ.സി സുനിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.ഷാജി പ്രസംഗിച്ചു. എഫ് .എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി പി.പി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.സ്വന്തം പാർടിയിലെ സഹപ്രവർത്തകൻ നടത്തിയ മ്ലേച്ഛവും നീചവുമായ പ്രവർത്തികളെ ന്യായീകരിക്കാൻ ജീവനക്കാരുടെ മേലെ കെട്ടിവെക്കാനും ,ഇത്തരം പ്രവർത്തനങ്ങൾ സാമാന്യവത്കരിച്ച് നിസാരമാക്കാനുമുള്ള നീക്കം അത്യന്തം പ്രതിഷേധാർഹമാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.