പുസ്തക പ്രകാശനം നാളെ

Friday 22 August 2025 9:13 PM IST

തലശേരി: കതിരൂർ ജി.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥി എം.ടി.ശിവാനിയുടെ കവിതാ സമാഹാരമായ ഐ.വിയുടെ പ്രകാശനം നാളെ 11.15ന് കതിരൂർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഡോ.ജോൺ ബ്രിട്ടാസ് എം.പി നിർവഹിക്കും. ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രൊഫ.കെ.എ.സരള ഏറ്റുവാങ്ങും. പ്രധാനാദ്ധ്യാപിക ടി.സീന പുസ്തക പരിചയം നൽകും. പുസ്തകത്തിന്റെ കവർ പേജ് രൂപകൽപന ചെയ്ത ചിത്രകലാ അദ്ധ്യാപിക രഞ്ജിനിക്ക് കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ ഉപഹാരം നൽകും. പി.ടി.എ പ്രസിഡന്റ് ടി.കെ.ഷാജി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.കതിരൂർ അഞ്ചാംമൈലിലെ പരേതനായ ഷിബു തയ്യിലിന്റെയും എം.സി ഷീബയുടെയും മൂത്ത മകളാണ് ശിവാനി. സഹോദരി ശിവകാമി. ാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽമാരായ മിനി നാരായണൻ, കെ.പ്രിയ, പ്രധാനദ്ധ്യാപിക ടി.സീന, പി.ടി.എ പ്രസിഡന്റ് ടി.കെ.ഷാജി, സ്റ്റാഫ് സെക്രട്ടറി വി.അനിൽകുമാർ പങ്കെടുത്തു.