'നവമലയാളി പുരസ്‌കാരം'

Saturday 23 August 2025 12:00 AM IST

തൃശൂർ: 'നവമലയാളി പുരസ്‌കാരം' കാർട്ടൂണിസ്റ്റ് ഇ. പി. ഉണ്ണിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നല്ല പ്രവർത്തനം കാഴ്ച വയ്ക്കുന്ന സാംസ്‌കാരിക സാമൂഹിക കൂട്ടായ്മക്കുള്ള പുരസ്‌കാരം കുഴിക്കാട്ടുശ്ശേരി ഗ്രാമികയ്ക്കാണ്. 2500 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 23 ശനിയാഴ്ച വൈകീട്ട് 3.30 ന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ ചിത്രകാരനും ക്യുറേറ്ററുമായ റിയാസ് കോമു പുരസ്‌കാരങ്ങൾ സമർപ്പിക്കും. നിരൂപക വി. കെ. സുബൈദ അദ്ധ്യക്ഷയാകും. പുരസ്‌കാര പ്രഖ്യാപനം പി.എൻ. ഗോപീകൃഷ്ണനും പ്രശസ്തിപത്രം വായന വി. എൻ. ഹരിദാസും നിർവഹിക്കും. കവി അൻവർ അലി, അബ്ദുൾ ഗഫൂർ, പി.എസ്. ഷാനു എന്നിവർ സംസാരിക്കും. പി.എൻ. ഗോപികൃഷ്ണൻ, പി.എസ്. ഷാനു, ജയൻ കൈപ്ര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.