പ്രാദേശിക തൊഴിൽ മേള 25ന്
Saturday 23 August 2025 12:00 AM IST
തൃപ്രയാർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സഫലം പ്രദേശിക തൊഴിൽ മേള സംഘടിപ്പിക്കുന്നു.
25ന് നാട്ടിക എസ്.എൻ ഹാളിൽ വച്ചാണ് പരിപാടി. 15 സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്കായി 500ലധികം തൊഴിലവസരങ്ങളാണ് ഉള്ളത്. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്പോമ, ഡിഗ്രി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ജോബ് സ്റ്റേഷൻ വഴി രജിസ്റ്റർ ചെയ്യണം. കൂടാതെ അന്നേ ദിവസം സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ഓണത്തിന് ഒരു ലക്ഷം പേർക്ക് തൊഴിൽ എന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിനാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.