ജ്യോതി എൻജിനീയറിംഗ് കോളേജ് ധാരണാപത്രം ഒപ്പുവച്ചു 

Saturday 23 August 2025 12:00 AM IST

തൃശൂർ: സൈബർ സുരക്ഷാ മേഖലയിൽ ഗവേഷണവും പരിശീലനവും വിപുലീകരിക്കാനായി ജ്യോതി എൻജിനീയറിംഗ് കോളേജ് സൈബർ സെക്യൂരിറ്റി വിഭാഗവും, കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും, സ്റ്റേറ്റ് ഓഡിറ്റ് ആൻഡ് അഷ്വറൻസ് സെന്ററും തമ്മിൽ ധാരണാ പത്രം ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി സൈബർ സുരക്ഷാ ഓഡിറ്റ്, എത്തിക്കൽ ഹാക്കിംഗ്, സുരക്ഷാ വിലയിരുത്തൽ, ഇന്റേൺഷിപ്പ്, ഹാക്കത്തോൺ, ഗവേഷണ പദ്ധതികൾ, വിദഗ്ദ്ധ ക്ലാസുകൾ എന്നിവ സംയുക്തമായി സംഘടിപ്പിക്കും. സ്റ്റേറ്റ് ഓഡിറ്റ് ആൻഡ് അഷ്വറൻസ് സെന്റർ എം.ഡി.മെറാജ് ഉദ്ദീൻ, സെക്യൂരിറ്റി അനലിസ്റ്റ് യാസിക്ക്, കോളേജ് എക്‌സിക്യൂട്ടീവ് മാനേജർ ഫാ.ഡേവിഡ് നെറ്റിക്കാടൻ, അക്കാഡമിക് ഡയറക്ടർ ഡോ.ഫാ.ജോസ് കണ്ണമ്പുഴ, സൈബർ സെക്യൂരിറ്റി വിഭാഗം മേധാവി ഡോ.ഗീതു മേരി ജോർജ് എന്നിവർ പ്രസംഗിച്ചു.