പ്രാരംഭ പ്രവർത്തനം ആരംഭിച്ചു

Saturday 23 August 2025 12:00 AM IST
ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ശിശുപരിചരണ കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി കോലഴിയിലാണ് പരിചരണ കേന്ദ്രത്തിൽ ചിത്രക്കാരൻമാർ ചിത്രങ്ങൾ വരയ്ക്കുന്നു

കോലഴി : ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ശിശുപരിചരണ കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. കോലഴിയിലാണ് പരിചരണ കേന്ദ്രം തുടങ്ങുന്നത്. കുട്ടികൾക്ക് ആകർഷകമായ ചിത്രങ്ങളാണ് ചുമരിൽ വരയ്ക്കുന്നത്. ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റിയിലെ ചിത്രകാരന്മാരായ സോമൻ അധീന, ഹരിദാസ് കെ.എസ്, ഗോപി പി.എസ്., ശ്രീകുമാർ എ.വി, ജോയ് മാത്യു, എം.രാധ, ലീന ഡേവീസ് , ഡാർളി ഡേവീസ്, ജോഷി ഇ.ജെ , ബിനോജ് ടി.എം., മനോജ് മുണ്ടപ്പാട്, സദാനന്ദൻ ഒ.ആർ, സണ്ണി സി.എൽ , അജിത്ത് സ്മൂത്ത്, ഡേവീസ് മത്തരപ്പിളളി , ശിശുക്ഷേമ സമിതി സംസ്ഥാന എക്‌സി. കമ്മറ്റി അംഗം എം.കെ. പശുപതി എന്നിവർ നേതൃത്വം നൽകി.