തെരുവ് നായ്ക്കളി​ൽ നി​ന്ന് രക്ഷപ്പെടാൻ ശ്രമി​ക്കുന്നതി​നി​ടെ വീണ് ഡോക്ടറുടെ കൈയൊടി​ഞ്ഞു

Saturday 23 August 2025 1:27 AM IST

കുട്ടനാട് : തെരുവ് നായ്ക്കളുടെ ആക്രമണത്തി​ൽ നി​ന്ന് രക്ഷപ്പെടാൻ ശ്രമി​ക്കുന്നതി​നി​ടെ വീണ് വനി​താഡോക്ടറുടെ കൈയൊടി​ഞ്ഞു. കാവാലം ഗവ.ആശുപത്രിയിലെ ഡോക്ടർ തിരുവനന്തപുരം കടയ്ക്കാവൂർ സനൂജ മന്ദിരത്തിൽ സംഗീതയ്ക്കാണ് പരി​ക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം.

ഡ്യൂട്ടിക്ക് ശേഷം ആശുപതിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങാനായി​ പുറത്തേക്കിറങ്ങിയപ്പോൾ നാലു തെരുവ് നായ്ക്കൾ പാഞ്ഞടുക്കുകയായി​രുന്നു. രക്ഷപ്പെടാൻ ശ്രമി​ക്കുന്നതി​നി​ടെ താഴെ വീണ് ഇടത് കൈമുട്ടിനാണ് പരി​ക്കേറ്റത്. അസ്ഥിക്ക് പൊട്ടലേറ്റ ഡോക്ടർ പിന്നീട് ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെയ്യി​ൽ കൈയി​ൽ പ്ലാസ്റ്ററി​ട്ടു.

ഏതാനും നാളുകൾക്ക് മുമ്പ് ഇവിടെ 10ഓളം പേർക്ക് തെരുവു നായയുടെ കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ് തൊട്ടടുത്തുള്ള പുളിങ്കുന്ന് പഞ്ചായത്തിൽ മുതി​ർന്നവരും വിദ്യാർത്ഥികളുമടക്കം 7 പേർക്ക് കടിയേറ്റി​രുന്നു.