സൗജന്യ ചെസ് പരിശീലനം

Saturday 23 August 2025 1:38 AM IST

കായംകുളം : ചെസ് പാരഡൈസ് അക്കാദമിയുടെ നേതൃത്വത്തിലുള്ള ഏകദിന സൗജന്യ ചെസ് പരിശീലനം 31ന് രാവിലെ പത്ത് മുതൽ വൈകിട്ട് 4 വരെ പുതിയവിള എൽ.പി.എസിൽ നടക്കും. 3 തവണ കേരളത്തിനായി ദേശീയ മത്സരത്തിൽ പങ്കെടുത്ത തീർത്ഥ ജോതിഷിന്റെയും വിവിധ കാറ്റഗറികളിൽ ജില്ലാ ചാമ്പ്യനായ ജാനകി ജോതിഷിന്റെയും സാന്നിദ്ധ്യത്തിൽ അന്താരാഷ്ട്ര ഫിഡാ റേറ്റഡ് പരിശീലകർ നേതൃത്വം വഹിക്കും. ഏത് സ്ഥലത്തുള്ള കുട്ടികൾക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 9961073943, 7907174896