കോൺഗ്രസ് നേതൃസംഗമം
Saturday 23 August 2025 1:41 AM IST
അമ്പലപ്പുഴ : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃസംഗമം നടത്തി. കെ.പി.സി.സി.ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ് അദ്ധ്യക്ഷനായി. കെ.പി.സി.സി.ജനറൽ സെക്രട്ടറി എം.ജെ.ജോബ്, ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബാഹു, യു.ഡി.എഫ് കൺവീനർ അഡ്വ.ആർ.സനൽകുമാർ, സി.പ്രദീപ്, എ.ആർ.കണ്ണൻ, ഷിത ഗോപിനാഥ്, എൻ.ഷിനോയ്, കെ.എഫ്.തോബിയാസ്, ആർ.ശ്രീകുമാർ,പി. ഉദയകുമാർ, എസ്. രാധാകൃഷ്ണൻ നായർ,എം. വി. രഘു,യു. എം .കബീർ, എൻ. ശിശുപാലൻ,എം. പി. മുരളീകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.