കാറ്ററിംഗ് യൂണിറ്റ് ഉദ്ഘാടനം

Saturday 23 August 2025 2:43 AM IST

കുട്ടനാട് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് 2025 ​-26 വാർഷിക പദ്ധതി പ്രകാരം കൈനകരി സി ബ്ലോക്ക് പാടശേഖരത്തിന് സമീപം ആരംഭിച്ച വനിതാ കൂട്ടായ്മയുടെ കുളങ്ങരമഠം കാറ്ററിംഗ് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല സജീവ് അദ്ധ്യക്ഷയായി. ജയശ്രീ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മധു സി.കുളങ്ങര, അജിത് കുമാർ പിഷാരത്ത്, കൈനകരി പഞ്ചായത്ത് അംഗം എ.ഡി.ആന്റണി, ബ്ലോക്ക് വ്യവസായ ഓഫീസർ സിജു ജോർജ്ജ് സംരംഭകരായ ദർശന ദിനേശൻ, രേഖ എന്നിവർ പങ്കെടുത്തു.