രജത ജൂബിലി ആഘോഷം സമാപനം
Saturday 23 August 2025 1:44 AM IST
ചേർത്തല: മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കെ.സി.വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ഫാ.ജോഷി വേഴപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറൽ ഫാ.ഡോ. ആന്റോ ചേരാംതുരുത്തി,സ്‌കൂൾ പ്രിൻസിപ്പൽ ലിസ കുര്യൻ,ചേർത്തല നഗരസഭ അദ്ധ്യക്ഷ ഷേർളി ഭാർഗവൻ, വാർഡ് കൗൺസിലർ മിത്ര വൃന്ദാഭായ്,സ്‌കൂൾ പ്രധാനാദ്ധ്യാപിക എം.മിനി,പി.ടി.എ പ്രസിഡന്റ് അഡ്വ.ജാക്സൺ മാത്യു ,അജയ് ജൂവൽ കുര്യാക്കോസ്,എൻ.ജെ.വർഗീസ്, ഡീനാ ജോസഫ്,സാജു തോമസ്,റീറ്റ കുര്യൻ,രേഖ മാത്യു എന്നിവർ സംസാരിച്ചു.