നേമം റെയിൽവേ ടെർമിനൽ ഇഴഞ്ഞുനീങ്ങി നിർമ്മാണം

Saturday 23 August 2025 1:50 AM IST

നേമം: നേമത്തെ പുതിയ റെയിൽവേ ടെർമിനൽ സ്റ്റേഷന്റെ നിർമ്മാണത്തിന് വേണ്ടത്ര വേഗതയില്ലെന്ന് ആക്ഷേപം.സംസ്ഥാന സർക്കാർ ഭൂമി കൈമാറാൻ വൈകിയത് നിർമ്മാണ പ്രവർത്തനത്തെ സാരമായി ബാധിച്ചു.

ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള 3 പിറ്റ്‌ലൈനുകളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ട്രെയിനുകൾ വൃത്തിയാക്കുന്നതിനും,അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ഇത് ഉപകാരമാകും.

ഇടവിട്ട് പെയ്ത മഴ, മണ്ണിട്ട് തറനിരപ്പുയർത്തുന്ന പണികൾ തടസപ്പെടുത്തി. ഇതും നിർമ്മാണത്തിന് കാലതാമസമുണ്ടാക്കി.

ദേശീയപാതയിൽ നിന്ന് നേമം സ്റ്റേഷനിലേക്ക് രണ്ടുവരിപ്പാലമുൾപ്പെടെ പ്രധാനപ്പെട്ട പണികൾ ഇപ്പോഴും ബാക്കിയുണ്ട്.പിറ്റ്‌ലൈൻ കോൺക്രീറ്റ് ചെയ്തശേഷം പാളങ്ങൾ സ്ഥാപിച്ചാലും പ്രധാന പാതയുമായി ബന്ധിപ്പിക്കാതെ ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്താൻ കഴിയില്ല.

റെയിൽവേ അറിയിച്ചിരുന്നത്

2026 മാർച്ചിൽ പദ്ധതി പൂർത്തിയാക്കും

നടക്കുന്നത് - 116 കോടി രൂപയുടെ നിർമ്മാണം

ഒന്നാംഘട്ടം പൂർത്തിയാക്കിയാൽ

500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ടത്തിന്റെ മാസ്റ്റർപ്ലാനിന് റെയിൽവേ ബോർഡ്‌ അന്തിമ തീരുമാനമെടുക്കും.

രണ്ടാംഘട്ടത്തിൽ 3 പിറ്റ്‌ലൈൻ,7 സ്റ്റേബിളിംഗ് ലൈൻ,നിലവിലെ പ്ലാറ്റ്ഫോം എണ്ണം വർദ്ധിപ്പിക്കൽ എന്നിവ കൂടി ഉൾപ്പെടുത്തും.

സർക്കാർ, സ്ഥലമേറ്റെടുത്ത് നൽകാത്തതുകാരണം പാളം ഡബ്ലിംഗാക്കുന്ന ജോലി പൂർത്തിയാക്കിയിട്ടില്ല