സംഗീത് കുമാറിന് വിദ്യാധിരാജ കർമ്മശ്രേഷ്ഠ പുരസ്കാരം

Saturday 23 August 2025 2:52 AM IST

തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ കർമ്മ ശ്രേഷ്ഠ പ്രഥമ പുരസ്‌കാരം എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാറിന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി കൈമാറി. ശ്രീ വിദ്യാധിരാജ വിശ്വ കേന്ദ്രത്തിന്റെ 40-ാം വാർഷിക സമ്മേളനത്തിലാണ് അവാർഡ് നൽകിയത്. ശ്രീ വിദ്യാധിരാജ വിശ്വകേന്ദ്രം പ്രസിഡന്റ് ഡി.ചന്ദ്രസേനൻ നായർ അദ്ധ്യക്ഷത വഹിച്ചു.​ പന്മന ആശ്രമം ജനറൽ സെക്രട്ടറി പന്മന ഗിരീഷ്, ശ്രീ വിദ്യാധിരാജാ വിശ്വകേന്ദ്രം ജനറൽ സെക്രട്ടറി തളിയൽ എൻ.രാജശേഖരൻ പിള്ള, മുൻ പ്രസിഡന്റ് എസ്.ആർ.കൃഷ്ണകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മുൻ സ്പീക്കർ എം.വിജയകുമാർ,വി.എസ്.ശിവകുമാർ,​വിശ്വകേന്ദ്രം വൈസ് പ്രസിഡന്റ് എസ്.എസ്.മനോജ്,ട്രഷറർ തിരുമല പി.ശശികുമാർ,സെക്രട്ടറി ജയകുമാർ രാജാറാം,ജനറൽ കൺവീനർ ജി.എസ്.മഞ്ജു,കൺവീനർമാരായ വി.ഹരികുമാർ,അഡ്വ.സതീഷ് വസന്ത്,ഡോ.കുര്യാത്തി ഷാജി,പള്ളിച്ചൽ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.