എൻ.ജി.ഒ സംഘ് പ്രതിഷേധ ധർണ

Saturday 23 August 2025 1:53 AM IST

തിരുവനന്തപുരം: തദ്ദേശവകുപ്പിൽ തസ്തിക വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ സംഘിന്റെ നേതൃത്വത്തിൽ തദ്ദേശവകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ ജീവനക്കാർ പ്രതിഷേധ ധർണ നടത്തി.എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജി.മഹാദേവൻ ഉദ്ഘാടനം ചെയ്തു.നോർത്ത് ജില്ലാപ്രസിഡന്റ് ജി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേഷ് മുഖ്യപ്രഭാഷണം നടത്തി.എൻ.ജി.ഒ സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ പി.വി.മനോജ്,ബാബുരാജ്,ആര്യ,സംസ്ഥാന സെക്രട്ടറിമാരായ എസ്.വിനോദ്കുമാർ,കെ.രാധാകൃഷ്ണപിള്ള,പ്രദീപ് പുള്ളിത്തല,സൗത്ത് ജില്ലാ സെക്രട്ടറി സന്തോഷ് വണ്ടിത്തടം,നോർത്ത് ജില്ലാ സെക്രട്ടറി ദിലീപ്കുമാർ.വി എന്നിവർ പങ്കെടുത്തു.