സീനിയർ സിറ്റീസൺസ് സർവീസ് കൗൺസിൽ
Saturday 23 August 2025 1:54 AM IST
തിരുവനന്തപുരം: സീനിയർ സിറ്റീസൺസ് സർവീസ് കൗൺസിലിന്റെ വർക്കല മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുയോഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ഭരണകൂടങ്ങൾ വയോജനങ്ങളുടെ പ്രശ്നങ്ങളിൽ കാര്യമായി ഇടപെടുന്നില്ല. സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ ഈ കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണമെന്നും ഈ വിവേചനത്തിനെതിരെ വയോജന സംഘടനകൾ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. അശോക് ശങ്കർ അദ്ധ്യക്ഷനായി. എസ്.ഹനീഫാ റാവുത്തർ, പി.ചന്ദ്രസേനൻ, മുത്താന സുധാകരൻ പി.വിജയമ്മ,എൻ. സോമശേഖരൻ നായർ, ജി.സുരേന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.