എറണാകുളത്ത് ബാറിൽ സംഘർഷം: മദ്ധ്യവയസ്കനെ എയർഗണ്ണു കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തി
Friday 22 August 2025 10:54 PM IST
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ മദ്ധ്യവയസ്കനെ എയർഗണ്ണു കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തി. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോഴിപ്പള്ളി സ്വദേശി റെജിയെയാണ് ഒരു സംഘം യുവാക്കൾ ആക്രമിച്ചത്. സംഭവത്തിൽ പാലക്കുഴ സ്വദേശികളായ അമൽ, അവറാച്ചൻ. എൽദോ തങ്കച്ചൻ എന്നിവരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചു മാറ്റാൻ ശ്രമിച്ചവർക്കാണ് പരിക്കേറ്റത്.