ധർണ നടത്തി
Saturday 23 August 2025 12:00 AM IST
ഇരിഞ്ഞാലക്കുട: ജനറൽ ഇൻഷ്വറൻസ് ഏജന്റ്‌സ് യുണൈറ്റഡ് ഇന്ത്യ ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ സംസാഥാന എക്‌സിക്യൂട്ടീവ് അംഗം വർദ്ധനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഇൻഷ്വറൻസ് ക്ലെയിം കാര്യക്ഷമതയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകുക, പഴയ വാഹനങ്ങളുടെ ഇൻഷ്വറൻസിനുണ്ടായിരുന്ന കമ്മീഷൻ പുനസ്ഥാപിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളുമായാണ് ധർണ. ബ്രാഞ്ച് പ്രസിഡന്റ് പ്രദീപ് ചെരുവിൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഇൻഷ്വറൻസ് ഓഫീസിന് മുൻപിൽ ധർണ ജില്ലാ കമ്മിറ്റി അംഗം കെ. ഡി.ജിമ്മി ഉദ്ഘാടനം ചെയ്തു. മോഹനൻ കടലായി അദ്ധ്യക്ഷത വഹിച്ചു. റാഫേൽ,റപ്പായ് അംബുക്കൻ എന്നിവർ സംസാരിച്ചു. ന്യൂ ഇന്ത്യ ബ്രാഞ്ച് ഓഫീസിന് മുൻപിൽ സമരം ജില്ലാ കമ്മിറ്റി അംഗം പി കെ.രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. ലാജി ജി. അദ്ധ്യക്ഷത വഹിച്ചു.