ഉച്ചക്കഞ്ഞി വിതരണം
Saturday 23 August 2025 1:54 AM IST
തിരുവനന്തപുരം: സമസ്ത കേരള യുവജന സംഘം (എസ്.വൈ.എസ് )സംസ്ഥാന കമ്മിറ്റി സാന്ത്വനം പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജ്,റീജിയണൽ കാൻസർ സെന്റർ,ശ്രീചിത്രാ മെഡിക്കൽ സെന്റർ,ശ്രീ അവിട്ടം തിരുന്നാൾ എന്നീ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം എ.സൈഫുദ്ധീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.സി.പി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.പി.സാലിഹ് വലപ്പാട്,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ.ജബ്ബാർ,എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ നേമം സിദ്ധിഖ് സഖാഫി,ഹാഷിം ഹാജി ആലംകോട്,സിദ്ധിഖ് സഖാഫി ബീമാപള്ളി,അഷ്റഫ് അഹ്സനി ആനക്കര,സനൂജ് വഴിമുക്ക്,ഷിബിൻ വളളക്കടവ്,സുലൈമാൻ സഖാഫി വിഴിഞ്ഞം,ഇബ്രാഹീം കൊടുവേരി എന്നിവർ പങ്കെടുത്തു.