ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണം

Saturday 23 August 2025 10:30 AM IST

മുടപുരം: കിഴുവിലത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണം.കിഴുവിലം പനപ്പള്ളി വീട്ടിൽ റസാക്കിന്റെ മകൻ സജാദിന്റെ വീട്ടിലാണ് മോഷണം നടന്നത്.സജാദും കുടുംബവും മാലിയിലാണ്.വീടിന്റെ മുകളിലത്തെ നിലയിൽ അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന രണ്ട് ലാപ്ടോപ്പുകളും ആൽബത്തിൽ സൂക്ഷിച്ചിരുന്ന 3ലക്ഷം രൂപ മൂല്യമുള്ള ഡോളറും സജാദിന്റെ മകളുടെ സ്വർണാഭരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. രാവിലെയോടെ വീടിനു സമീപം ആടിനെ കെട്ടാനെത്തിയ സജാദിന്റെ മാതാവാണ് വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മോഷണവിവരം നാട്ടുകാരെ അറിയിച്ചത്. അടുക്കള ഭാഗത്തെ കതകിന്റെ പൂട്ട് കുത്തി തുറന്നാണ് മോഷണം നടത്തിയത്. വീടിന്റെ മുൻവശത്തെ വാതിൽ തകർക്കാനും ശ്രമിച്ചിട്ടുണ്ട്.