ഐ.എം.എ സംസ്ഥാന കലോത്സവം ഇന്ന് മുതൽ
Saturday 23 August 2025 12:00 AM IST
തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകത്തിന്റെ സംസ്ഥാന കലോത്സവം വിബ്ജിയോർ ഓണവില്ല് ഇന്നും നാളെയും ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടക്കും. ഇന്ന് രാവിലെ ഒമ്പതിന് മത്സരങ്ങൾ ആരംഭിക്കും. 75 ഇനങ്ങളിലായി മുന്നൂറ് മത്സരങ്ങളാണ് നടക്കുക. ഐ.എം.എയുടെ 117 ബ്രാഞ്ചിൽ നിന്നായി മൂവായിരത്തോളം ഡോക്ടർമാർ പങ്കെടുക്കും.
നാളെ രാവിലെ പത്തിന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ കലോത്സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ അദ്ധ്യക്ഷത വഹിക്കും. കൾച്ചറൽ വിംഗ് ചെയർമാൻ ഡോ.പി.എൻ.രാഘവൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ, ഡോ.ജോസഫ് ജോർജ്, ഡോ.ബിജോൺ ജോൺസൺ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.