കുടുംബശ്രീ ഓണ വിപണനമേള
Saturday 23 August 2025 12:00 AM IST
തൃശൂർ: കുടുംബശ്രീ മിഷൻ സംസ്ഥാന തല ഓണം വിപണനമേള 28 മുതൽ സെപ്തംബർ നാല് വരെ ടൗൺഹാളിൽ നടത്തും. കുടുംബശ്രീ സംരംഭകരുടെ വ്യത്യസ്തതയാർന്ന ഉത്പന്നങ്ങളാണ് വിപണനമേളയിൽ. ഉച്ചയ്ക്ക് രണ്ടിന് സാംസ്‌കാരിക ഘോഷയാത്ര. തുടർന്ന് മൂന്നിന് ടൗൺഹാളിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും.
ലൈവ് ചിപ്‌സ്, പായസ മേള, കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ, പൂക്കളമൊരുക്കാൻ നാടൻ പൂക്കൾ, ജൈവിക പ്ലാന്റ് നഴ്‌സറികളിൽ ഉത്പാദിപ്പിക്കുന്ന പലതരത്തിലുള്ള തൈകൾ, അപൂർവമായി ലഭിക്കുന്ന വന വിഭവങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പല തരത്തിലുള്ള രുചികൾ ആസ്വദിക്കുന്നതിന് ഭക്ഷ്യമേളയും, പായസമേളയും സംഘടിപ്പിക്കുന്നുണ്ട്.