യുവതിയെ കയറിപ്പിടിച്ച കേസിൽ പ്രതി റിമാൻഡിൽ

Saturday 23 August 2025 1:50 AM IST

പുതുക്കാട്: മതിക്കുന്ന് അമ്പലത്തിന് മുൻവശത്തെ റോഡിൽ യുവതിയെ കയറിപ്പിടിച്ച കേസിലെ പ്രതി റിമാൻഡിൽ. കല്ലൂർ മതിക്കുന്ന് അറയ്ക്കൽ വീട്ടിൽ സലേഷിനെയാണ് (34) റിമാൻഡ് ചെയ്തത്. സലേഷ് മതിലകം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കൊലപാതകക്കേസിലും, പുതുക്കാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വധശ്രമക്കേസിലും പ്രതിയാണ്. പുതുക്കാട് പൊലീസ് ഇൻസ്‌പെക്ടർ ആദം ഖാൻ, സബ് ഇൻസ്‌പെക്ടർ എൻ.പ്രദീപ്, ഗ്രേഡ് എസ്.ഐ കെ.എ.ജെനിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.