ബൈക്ക് മാറ്റുന്നതിനെ ചൊല്ലി തർക്കം,​ പൊലീസുകാരന് കുത്തേറ്റു,​ ഗുരുതരാവസ്ഥയിൽ

Saturday 23 August 2025 12:08 AM IST

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുള്ളൂരിൽ ബൈക്ക് മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിവിടെ പൊലീസുകാരന് കുത്തേറ്റു. വലിയതുറ സ്റ്റേഷനിലെ സി.പി.ഒ ആയ മനു (38) വിനാണ് കുത്തേറ്റത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ രണ്ട് കുത്തേറ്റിട്ടുണ്ട്. മുഖത്തും വെട്ടേറ്റ പാടുണ്ട്. കുത്തിയയാൾ രക്ഷപ്പെടുകയായിരുന്നു. ആരാണ് കുത്തിയതെന്ന് പൊലീസിന് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.