പാർലമെന്റ് വളപ്പിൽ അതിക്രമിച്ച് കടന്ന യുവാവ് പിടിയിൽ

Saturday 23 August 2025 12:08 AM IST

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ അതിക്രമിച്ച് കയറിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ പുലർച്ചെ 6.30ഓടെയാണ് റെയിൽവേ ആസ്ഥാന മന്ദിരത്തിനടുത്തുള്ള പുറം മതിലിനോടു ചേർന്ന മരത്തിലൂടെ ഇയാൾ അകത്തു കടന്നത്. അകത്തു കടന്ന 20കാരനായ യുവാവിനെ പാർലമെന്റ് കെട്ടിടത്തിന്റെ ഗരുഡ കവാടത്തിന് മുന്നിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.