വഖഫ്: അടിയന്തര വാദം കേൾക്കലില്ല

Saturday 23 August 2025 12:12 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വഖഫ് പോർട്ടലായ 'ഉമീദ്' സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്‌ത ഹർജികൾക്കൊപ്പം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി. ഇന്നലെ ഹർജിക്കാരുടെ അഭിഭാഷകനാണ് വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.