ബംഗാൾ ഗവർണറുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്
Saturday 23 August 2025 12:35 AM IST
കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഗവർണറുടെ പേരിൽ ഓൺലൈനിലൂടെ പണം തട്ടാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. ഈ തട്ടിപ്പിൽ വഞ്ചിതരാകരുതെന്നും അത്തരത്തിൽ ആരെങ്കിലും സമീപിച്ചാൽ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ അറിയിച്ചു.