ബാക്ടീരിയകളുടെ ആവാസകേന്ദ്രം; പാത്രങ്ങൾ കഴുകാൻ സ്‌പോഞ്ച് ഉപയോഗിക്കുന്നവർ ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ പണിയാകും

Saturday 23 August 2025 11:27 AM IST

പാത്രങ്ങൾ എളുപ്പത്തിൽ കഴുകാൻ കൂടുതൽ ആളുകളും സ്‌പോഞ്ചാണ് ഉപയോഗിക്കുന്നത്. അധികം പാടുകൾ വരാതെ ഗ്ലാസ് പാത്രങ്ങൾ വൃത്തിയായി കഴുകാൻ സ്‌പോഞ്ചുകളാണ് ഏറ്റവും ഉത്തമം. എന്നാൽ അടുക്കളയിൽ സ്‌പോഞ്ചുകൾ ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ആരോഗ്യപരമായി കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.

1. കാലാവധി

വളരെ കൂടുതൽ കാലം സ്‌പോഞ്ചുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. എത്ര കാലം വേണമെങ്കിലും സ്‌പോഞ്ചുകൾ കേടുപാടുകൾ കൂടാതെ നിൽക്കും. എന്നിരുന്നാലും നിശ്ചിത ഇടവേളകളിൽ സ്‌പോഞ്ചുകൾ മാറ്റേണ്ടതുണ്ട്. പാത്രങ്ങൾ കഴുകാനും വീട്ടുപകരണങ്ങൾ വൃത്തിയാക്കാനും ഒരേ സ്‌പോഞ്ച് ഉപയോഗിക്കരുത്. ഇത് അണുക്കൾ പടരാനുളള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

2. വൃത്തി

ഉപയോഗ ശേഷം സ്‌പോഞ്ചുകൾ വൃത്തിയായി സൂക്ഷിക്കുക. ഇത്തരത്തിൽ ചെയ്തില്ലെങ്കിൽ സ്‌പോഞ്ചിൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടും. ഇത് അടുത്ത ഉപയോഗിത്തിന് അപകടകരമാകും. അണുബാധയ്ക്കും സാദ്ധ്യതയേറും. അതിനാൽ ഉപയോഗശേഷം സ്‌പോഞ്ചുകൾ വെളളം ഉപയോഗിച്ച് കഴുകി ഉണക്കി സൂക്ഷിക്കുക.

4. ബാക്ടീരിയ

ഇ കോളി, സാല്‍മൊണെല്ല പോലുള്ള ബാക്ടീരിയകളുടെ ആവാസകേന്ദ്രമാണ് സ്‌പോഞ്ചുകൾ. "ടോയ്‌ലറ്റ് സീറ്റിനേക്കാൾ 200,000 മടങ്ങ് വൃത്തികെട്ടത്" എന്ന് ഇവയെക്കുറിച്ച് പറയാറുണ്ട്‌. ഒരു ചതുരശ്ര ഇഞ്ച് സ്‌പോഞ്ചിൽ പത്ത് ദശലക്ഷം ബാക്ടീരിയകൾ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ബാക്ടീരിയയെ നശിപ്പിക്കാൻ സ്‌പോഞ്ചുകൾ ചൂടുവെള്ളത്തിൽ അൽപ്പം ബ്ലീച്ച് ഉപയോഗിച്ച് കഴുകാം. സ്‌പോഞ്ചുകൾ രണ്ട് മിനിറ്റ് നേരം മൈക്രോവേവ് ചെയ്തും ബാക്ടീരിയയെ തുരത്താവുന്നതാണ്.