ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം: പരീക്ഷ എഴുതാതെ ജോലി ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

Saturday 23 August 2025 1:25 PM IST

ഇടുക്കി: ജില്ലയിലെ പ്രിസം പാനലിലെ ഒഴിവുകളിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനായി 27 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുമെന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഇൻഫർമേഷൻ അസിസ്റ്റന്റിനെയും കണ്ടന്റ് എഡിറ്ററെയും ആണ് തിരഞ്ഞെടുക്കുക. ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്ക് ജേർണലിസം ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേർണലിസം ഡിപ്ലോമയും ഉള്ളവർക്കും കണ്ടന്റ് എഡിറ്റർ പാനലിലേക്ക് വീഡിയോ എഡിറ്റിങ് ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് ജയിച്ചവർക്കും പങ്കെടുക്കാം.

കണ്ടന്റ് എഡിറ്റർ തിരഞ്ഞെടുപ്പിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന നൽകും. 27 നു രാവിലെ 11 ന് ആണ് അഭിമുഖം. നിശ്ചിതസമയത്തിന് അര മണിക്കൂർ മുൻപ് കോട്ടയം കളക്ടറേറ്റ് സമുച്ചയത്തിലെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേഖലാ കാര്യാലയത്തിൽ അപേക്ഷയും യോഗ്യതാരേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി എത്തിച്ചേരണം. ഐഡന്റിറ്റി തെളിയിക്കാനായി ആധാർ / തെരഞ്ഞെടുപ്പ് ഐ ഡി കാർഡോ പാൻ കാർഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും ആധികാരികരേഖയോ ഹാജരാക്കണം. വിശദവിവരം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കോട്ടയത്തെ മേഖലാ ഓഫീസിലും ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ലഭിക്കും. ഫോൺ: 04812561030, 04862 233036.