കാലിത്തീറ്റ വിതരണം

Sunday 24 August 2025 12:59 AM IST

വെള്ളാവൂർ : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി ഉദ്ഘാടനം ചെയ്തു. വെള്ളാവൂർ ഏറത്തുവടകര ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.അനൂപ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രഞ്ജിനി ബേബി, കെ.എസ്.ശ്രീജിത്ത്, സ്ഥിരംസമിതിയദ്ധ്യക്ഷൻ ടി.എസ്. ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. രാധാകൃഷണൻ, ജയകുമാർ, ഷിനി സതീഷ്, സന്ധ്യാ റെജി തുടങ്ങിയവർ പങ്കെടുത്തു.