പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം
Sunday 24 August 2025 12:59 AM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിന്റെ പദ്ധതിയിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം തുടങ്ങി. ലളിതമായ ചടങ്ങിൽ വിദ്യാർത്ഥിനികളായ ശ്രീനന്ദ, ദേവതീർത്ഥ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, സതി സുരേന്ദ്രൻ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ഷാജി പാമ്പൂരി, ബി.രവീന്ദ്രൻനായർ, മിനി സേതുനാഥ്, ആന്റണി മാർട്ടിൻ, എൻ.ടി.ശോഭന, കെ.അശ്വതി തുടങ്ങിയവർ പങ്കെടുത്തു. 10 നും 20നും ഇടയിൽ പ്രായമുള്ള 40 പെൺകുട്ടികൾക്കാണ് പരിശീലനം. സിബി ജോസഫാണ് പരിശീലകൻ.