ടൊറന്റോയിൽ ഗുരുദേവ ജയന്തി ആഘോഷം സെപ്തംബർ ഏഴിന്
Saturday 23 August 2025 6:19 PM IST
ടൊറന്റോ: ടൊറന്റോ ആസ്ഥാനമായുള്ള ശ്രീനാരായണ അസോസിയേഷന്റെ (എസ്.എൻ.എ ടൊറന്റോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗുരുദേവ ജയന്തി ആഘോഷം സെപ്തംബർ ഏഴിന് നടക്കും. എസ്.എൻ.എ ഒരുക്കുന്ന ഈ പ്രത്യേക ഒത്തുചേരലിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരെ അസോസിയേഷൻ ക്ഷണിച്ചു.
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും പ്രബോധനങ്ങളെയും സ്മരിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള ഈ വർഷത്തെ ഗുരുജയന്തി ആഘോഷത്തിൽ ഗുരുപൂജയും ഓൺസ്റ്റേജ് സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഓക്വില്ലിലെ ബ്ലാക്ക് ബോക്സ് തിയേറ്ററിലാണ് (ക്വീൻ എലിസബത്ത് പാർക്ക് കമ്മ്യൂണിറ്റി സെന്റർ) പരിപാടിയുടെ വേദി ഒരുക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പരുകൾ : ഷമിതാ ഭരതൻ : +1 647 983 2458 , ഷിജി ഉഷാകുമാ രി : +1 647 521 6543.