മാഹി സ്പിന്നിംഗ് മിൽ ഗേറ്റ് പിക്കറ്റ് ചെയ്തു

Saturday 23 August 2025 8:33 PM IST

മാഹി: നാഷണൽ ടെക് സ്റ്റൈൽ കോർപ്പറേഷന്റെ കീഴിലുള്ള എൻ.ടി.സി. മില്ലുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും 8 മാസമായി മുടങ്ങി കിടക്കുന്ന ജീവനാംശവും രണ്ട് വർഷമായി ശമ്പള കുടിശികയും പിരിഞ്ഞ് പോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ധർണ്ണയും ഗേറ്റ് പിക്കറ്റിംഗും നടത്തി. ഈ പ്രശ്നങ്ങളിൽ ശ്വാശത പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി. ധർണാസമരത്തിന് ടെക്സ്റ്റൈൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി.വത്സരാജ്, സ്പിന്നിംഗ് മിൽ സി.ഐ.ടി.യു യൂണിയൻ സെക്രട്ടറി സത്യജിത് കുമാർ, ബി.എം.എസ് വൈസ് പ്രസിഡന്റ് മമ്പള്ളി രാജീവൻ നേതൃത്വം നൽകി.