കെ.സി.വൈ.എം സ്‌നേഹവീട് കൈമാറി
Saturday 23 August 2025 8:36 PM IST
പയ്യാവൂർ: കെ.സി വൈ.എം, എസ്.എം.വൈ.എം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ പാലത്തിൻകടവിലെ ഒരു കുടുംബത്തിനായി നിർമ്മിച്ച സ്‌നേഹവീട് കൈമാറി. അതിരൂപതയിലെ ഫൊറോന, യൂണിറ്റ് സമിതികളുടെയും നിരവധി സുമനസുകളുടെയും സഹായത്തോടെയാണ് വീടു നിർമാണം പൂർത്തിയാക്കിയത്. അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ ആശീർവാദകർമം നിർവഹിച്ചു. അതിരൂപത ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി, അതിരൂപത വൈസ് ഡയറക്ടർ സിസ്റ്റർ എസ്.എച്ച്. ജോസ്ന , ജോയൽ പുതുപ്പറമ്പിൽ, അബിൻ വടക്കേക്കര, ബിബിൻ പീടിയേക്കൽ, വിപിൻ ജോസഫ്, പാലത്തിൻകടവ് ഇടവക വികാരി ഫാദർ ജോൺപോൾ പൂവത്താനിയ്ക്കൽ, കുന്നോത്ത് ഫൊറോന ഡയറക്ടർ ഫാദർ ജിൽബർട്ട് കൊന്നയിൽ എന്നിവർ പങ്കെടുത്തു.