സഞ്ചരിക്കുന്ന സപ്ലൈകോ ഓണച്ചന്ത
ആറ്റിങ്ങൽ: ഓണത്തോടനുബന്ധിച്ച് ആറ്റിങ്ങൽ,ചിറയിൻകീഴ്,വർക്കല നിയോജക മണ്ഡലങ്ങളിലുടനീളം സഞ്ചരിക്കുന്ന ഓണച്ചന്ത സപ്ലൈകോ അവതരിപ്പിക്കുന്നു. ഓണച്ചന്തയിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് ഉത്പന്നങ്ങൾ ഓഫർ നിരക്കിലും മിതമായ വിലയ്ക്കും ലഭിക്കും.
സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം മണനാക്ക് ജംഗ്ഷനിൽ 25ന് രാവിലെ 10ന് എം.എൽ.എമാരായ വി.ശശിയും ഒ.എസ്.അംബികയും ചേർന്ന് നിർവഹിക്കും.സഞ്ചരിക്കുന്ന ഓണച്ചന്ത കടന്ന് പോകുന്ന റൂട്ട്.' 25ന് മണനാക്ക്, ഉച്ചയ്ക്ക് 12.30ന് കടുവാപ്പള്ളി, വൈകിട്ട് 4ന് മണമ്പൂർ നാലുമുക്ക്,26ന് രാവിലെ 10ന് പാപ്പാല കിളിമാനൂർ.12.30ന് തെന്നൂർ കിളിമാനൂർ,വൈകിട്ട് 4ന് കരവാരം കണ്ണാട്ട്കോണം. 29ന് രാവിലെ കാപ്പിൽ ഇടവ, ഉച്ചയ്ക്ക് 12.45 കാപ്പിൽ ഹൈസ്കൂൾ, ഉച്ചയ്ക്ക് 2.45ന് കരുനീലക്കോട്. 30ന് രാവിലെ 1ന് കെടാകുളം (ഇലകമൺ) ഉച്ചയ്ക്ക് 12.45 നടയറ. സെപ്തംബർ 2ന് രാവിലെ 10ന് പെരുമാതുറ,ഉച്ചയ്ക്ക് 2ന് അയിലം,3ന് രാവിലെ 10ന് മുട്ടപ്പലം മാർക്കറ്റ്,ഉച്ചയ്ക്ക് 2ന് ചെറുവള്ളിമുക്ക്.