"ജനതാ ഗ്രാമോത്സവ് - 2025"

Sunday 24 August 2025 1:37 AM IST

കാട്ടാക്കട: മൈലോട്ടുമൂഴി ജനതാഗ്രന്ഥശാലയുടെ 74-ാം വാർഷികവും ഓണാഘോഷണവും "ജനതാ ഗ്രാമോത്സവ് - 2025" ഇന്ന് മുതൽ സെപ്തംബർ 13 വരെ നടക്കും. ഇന്ന് രാവിലെ 7ന് മുതിർന്ന ഗ്രന്ഥശാലപ്രവർത്തകൻഎൻ. കൃഷ്ണൻ നായർപതാക ഉയർത്തും.

ജില്ലാ ലൈബ്രറികൗൺസിൽ അംഗംകെ.ഗിരി പരിപാടി ഉദ്ഘാടനംചെയ്യും.വൈകിട്ട് 6ന് ക്യാരംസ്,ചെസ്സ് സൗഹൃദ മത്സരം.സെപ്തംബർ 4ന് കലാ സാഹിത്യ മത്സരങ്ങളും 5ന്അത്തപ്പൂക്കള മത്സരവുംനടക്കും. 6ന്കായിക മത്സരങ്ങളും7ന് വീരണകാവ് എം.എസ് ടർഫ് സ്റ്റേഡിയത്തിൽവെച്ച് ജനതാ ക്രിക്കറ്റ്സൂപ്പർ ലീഗ് ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യും.കാട്ടാക്കട ഡിു.വൈ.എസ്.പി ആർ.റാഫി വിശിഷ്ടാതിഥിയാകും.13ന് സാംസ്ക്കാരിക സദസ്സ് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്യും. പരിസ്ഥിതി മിത്രം പുരസ്ക്കാര ജേതാവ് ഐ.ബി സതീഷ്. എം.എൽ.എ വിവിധരംഗങ്ങളിൽവ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾ എന്നിവരെആദരിക്കും.ജി.സ്റ്റീഫൻഎം.എൽ.എ മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകും.

ജില്ലാ പഞ്ചായത്തംഗം വി.രാധിക,കെ. ഗിരി,ബി.രാജഗോപാൽ,സി.വിജയൻ, അജിത.കെ.ആർ, ടി.സതികുമാർ,എസ്.രതീഷ് കുമാർ തുടങ്ങിയവർ സംസാരിക്കും.കലാവിരുന്ന്,പഠന പരിപാടികൾ തുടങ്ങിയവ അനുബന്ധമായി നടക്കും. ഫോൺ: 9383490 951.