മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ ക്യാമറകൾ സ്ഥാപിച്ചു
പഴയങ്ങാടി:മാട്ടൂൽ ഗ്രാമപഞ്ചായത്ത് സുരക്ഷയുടെയും, സമ്പൂർണ്ണ മാലിന്യനിർമ്മാർജ്ജനത്തിന്റെയും ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സി സി ടി.വി കാമറകൾ സ്ഥാപിച്ചു. ഒന്നാംഘട്ടത്തിൽ 8 കേന്ദ്രങ്ങളിലും, രണ്ടാംഘട്ടത്തിൽ 6 കേന്ദ്രങ്ങളിലും കാമറകൾ സ്ഥാപിച്ചു. മൂന്നാംഘട്ടത്തിലെ 6 കേന്ദ്രങ്ങളിലെ കാമറകളുടെ പ്രവർത്തി നടന്നു വരികയാണ്. മൂന്നാംഘട്ട പ്രവർത്തി പൂർത്തിയാകുന്നതോടെ മാട്ടൂലിലെ ഭൂരിഭാഗം കേന്ദ്രങ്ങളും ക്യാമറ കാവൽ ഉണ്ടാവുകയും ക്യാമറ കണ്ണിലൂടെ നിരീക്ഷിക്കാൻ സാധിക്കും.സി.സി.ടി.വി കാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂലിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ഫാരിഷ ആബിദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പ്രദീപൻ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി അശോകൻ , സി സൈനബ, ഇന്ദിരാ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. സി എച്ച്.ഖൈറുന്നിസ, എം.വി.സഫൂറ ,പി.വി.സക്കരിയ , ഷംജി മാട്ടൂൽ, ലിജിന ലൂയിസ് തുടങ്ങിയവർ സംബന്ധിച്ചു.