കെ.പി എസ് ടി.എ ഉപജില്ല നേതൃ പരിശീലന കേമ്പ്

Saturday 23 August 2025 8:46 PM IST

പാനൂർ: കെ.പി.എസ്.ടി.എ പാനൂർ ഉപജില്ല നേതൃത്വ പരിശീലന ക്യാമ്പ് കൊളവല്ലൂർ യു.പി സ്‌കൂളിൽ സംസ്ഥാന സെക്രട്ടറി പി. പി.ഹരിലാൽ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും നിയമനം ഭിന്നശേഷിക്കാർക്കായി മാറ്റി വച്ച മുഴുവൻ വിദ്യാലയങ്ങളിലെയും ദിവസ വേതനക്കായ അദ്ധ്യാപകർക്ക് സ്ഥിരനിയമനം അംഗീകരിച്ച് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പാനൂർ ഉപജില്ല പ്രസിഡന്റ് ഒ.പി.ഹൃദ്യ അദ്ധ്യക്ഷത വഹിച്ചു.റിട്ടയേർഡ് എ.ഇ.ഒ വി.കെ. സുധി മുഖ്യഭാഷണം നടത്തി.സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ദിനേശൻ പച്ചോൾ, സി വി.എ ജലീൽ, കുന്നോത്ത്പറമ്പ് മണ്ഡലം പ്രസിഡന്റ് കെ.അശോകൻ, ജില്ല വൈസ് പ്രസിഡന്റ് എം.കെ.രാജൻ, വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, കെ.കെ.മനോജ്കുമാർ, വി.വിപിൻ, കെ.സി സന്ദീപ് തുടങ്ങിയവർ പ്രസംഗിച്ചു.