സംയുക്ത സമരസമിതി പ്രതിഷേധ ധർണ്ണ 26 ന്

Saturday 23 August 2025 8:50 PM IST

മാഹി : കമ്മ്യൂണിറ്റിഹാൾ കോമ്പൗണ്ടിൽ മലിനജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ മത്സ്യമേഖല സംയുക്ത സമരസമിതി 26ന് രാവിലെ 10ന് മാഹി ഫിഷറീസ് ഓഫീസിന് മുന്നിൽ പ്രതിഷേധധർണ്ണ നടത്തും.

മാഹിയിലെ മത്സ്യത്തൊഴിലാളി സമൂഹംകല്യാണം,ജന്മദിനം എന്നീ ആഘോഷങ്ങൾക്കും മറ്റു പൊതുപരിപാടികൾക്കും പ്രധാനമായും ആശ്രയിക്കുന്ന കമ്മ്യൂണിറ്റി ഹാളിന് സമീപം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കപ്പെട്ടാൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് സമരസമിതി ആരോപിച്ചു. ജനജീവിതത്തെയും ഇത് പ്രതികൂലമായും ബാധിക്കും.മാരകരോഗവ്യാപനത്തിന് അടക്കം കാരണമായേക്കാവുന്ന പ്ലാന്റ് ഫിഷർമെന്റ്‌ കോമ്പൗണ്ടിൽ സ്ഥാപിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് മാഹി മേഖല മത്സ്യമേഖല സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ എൻ.ബാലകൃഷ്ണൻ (ചെയർമാൻ), എ.വി.യൂസഫ് (വൈസ് ചെയർമാൻ), യു.ടി.സതീശൻ (കൺവീനർ), രാജേഷ് പാറമ്മൽ (ട്രഷറർ) സംബന്ധിച്ചു